ചോമ്പാല ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍വള്ളം തിരയില്‍പ്പെട്ട് അപകടം; തിക്കോടി സ്വദേശിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്


ചോമ്പാല ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ഫൈബര്‍വള്ളം തിരയില്‍പ്പെട്ട് അപകടം; തിക്കോടി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

 മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം തിരയില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്. തിക്കോടി, പയ്യോളി സ്വദേശികളായ നവാസ് വടക്കേ മന്നത്ത് (38), വി.കെ. ലത്തീഫ് ഉദിരു പറമ്പില്‍ (55), എംസി.കെ സാഹിബിന്റെ കാട്ടില്‍ ഹമീദ് (49) എന്നിവര്‍ക്ക് ആണ് പരിക്കിക്കേറ്റത്.

ഇന്ന് രാവിലെ 6 മണിയോടെ ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. 

തിക്കോടി പൂവ്വഞ്ചാലില്‍ നൗഫലിന്റെ ഉടമസ്ഥതയിലുള്ള KL 07 MO 6177എന്ന രജിസ്‌ട്രേഷനുള്ള കത്താന്‍ എന്ന ഫൈബര്‍ വള്ളം തലശ്ശേരിക്ക് നേരെ കടലില്‍ തിരയില്‍ അകപ്പെടുകയായിരുന്നു.

മുഴുപ്പിലങ്ങാട് നിന്ന് ഒന്നര നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചുണ്ടായ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തലശ്ശേരി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചു.

വള്ളത്തിലെ സാധനങ്ങള്‍ മുഴുവനും നഷ്ടപ്പെട്ടു. ഫൈബര്‍ വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചു. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

വളരെ പുതിയ വളരെ പഴയ