നടപ്പാതയിൽ അപകടം പതിവ്; തകർന്ന സ്ലാബിന് താൽക്കാലിക മുന്നറിയിപ്പായി ഓല മടൽ

 


മാഹി: തലശ്ശേരി–പള്ളൂർ റോഡിലെ പാറാലിൽ നടപ്പാതയിലെ സ്ലാബ് തകർന്നതിനെ തുടർന്ന് മുന്നറിയിപ്പിനായി ഓലമടൽ വച്ചിരിക്കുകയാണ്. മാഹി–മുഴപ്പിലങ്ങാട് ബൈപാസിന്റെ സർവീസ് റോഡുകൾ ചേരുന്ന ഈ ഭാഗത്ത് വാഹനങ്ങളും കാൽനടക്കാരും നിറഞ്ഞ തിരക്കാണ് അനുഭവപ്പെടുന്നത്.

സമീപത്തെ പെട്രോൾ പമ്പിലേക്കും മദ്യഷാപ്പിലേക്കും പോകുന്ന വാഹനങ്ങളുടെ തിരക്ക് കാരണം നടന്നു പോകാൻ തന്നെ ആളുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നു. സ്ലാബ് തകരാറായതിനാൽ സ്ഥിതി കൂടി അപകടകരമായിരിക്കുകയാണ്.

ഇവിടത്തെ സ്ലാബ് തകരൽ പതിവ് സംഭവമാണ്. കൈവരി ഇല്ലാത്തതിനാൽ വാഹനങ്ങൾ നേരിട്ട് സ്ലാബ് ഭാഗത്ത് പാർക്ക് ചെയ്യുന്നത് പതിവായതിനാലാണ് സ്ലാബുകൾ നിരന്തരം തകരുന്നതെന്ന് നാട്ടുകാർ പറയുന്നു.

വളരെ പുതിയ വളരെ പഴയ