രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

 


ചൊക്ലി : ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ  79ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൻ്റെ ഭാഗമായി പ്രഥമാധ്യാപിക എൻ സ്മിത പതാക ഉയർത്തി. എൻ സി സി, സ്കൗട്ട് , ഗൈഡ് , ജെ.ആർ. സി, എൻ.എസ് എസ്  നടത്തിയ സ്വാതന്ത്ര്യ ദിന പരേഡിന് വിശിഷ്ടാതിഥി റിട്ടയേർഡ് കേണൽ ബി കെ നായർ സല്യൂട്ട് സ്വീകരിച്ചു കൊണ്ട് കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

പി ടി എ പ്രസിഡണ്ട് കെ ടി കെ പ്രദീപൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് വിശിഷ്ടാതിഥിക്ക് ഉപഹാരം നൽകി. ഉപപ്രഥമാധ്യാപകൻ കെ ഉദയകുമാർ, ഹയർ സെക്കൻ്ററി സ്റ്റാഫ് സെക്രട്ടറി എ രചീഷ് , ഹൈസ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി ടി.പി ഗിരീഷ് കുമാർ, എസ് ആർ ജി കൺവീനർ പി എം രജീഷ് , അസോസിയേറ്റ് എൻ സി സി ഓഫീസർ ടി പി  രാവിദ് , കൺവീനർ അമൽ രാജ് എന്നിവർ സംസാരിച്ചു. ഫ്ലവർസ് സ്റ്റാർ സിംഗർ ഫെയിം ശ്രാവൺ കൃഷ്ണയുടെ ഗാനാലാപനവുമുണ്ടായിരുന്നു. എൻ സി സി വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന റാലി നടത്തി. രാമവിലാസം മ്യൂസിക്  ട്രൂപ്പിൻ്റെ വന്ദേമാതരവും ജെ.ആർ സി വിദ്യാർത്ഥികളുടെ സൂംബ നൃത്തവും അരങ്ങേറി. വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഫ്ലാഗ് മേക്കിങ് മറ്റ് കലാപരിപാടികളും നടന്നു.

വളരെ പുതിയ വളരെ പഴയ