അഴിയൂരിൽ അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ വിപുലമായി 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

 


അഴിയൂർ: കൊറോത്ത് റോഡിലെ അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഇ. സുധാകരൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുരവിതരണവും നടന്നു.

സെക്രട്ടറി ഷിഹാബുദീൻ, വൈസ് പ്രസിഡന്റ് സുലൈമാൻ അത്താണിക്കൽ, ജോയിന്റ് സെക്രട്ടറി നാസർ അത്താണിക്കൽ, അഭിലാഷ് മാസ്റ്റർ, രാജീവൻ പൊയ്യിൽ, കെ. കെ. അബ്ദുള്ള, ചന്ദ്രൻ ശരത് നിവാസ്, കെ. കുഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, അമിതാബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ