പുതുച്ചേരി: രാജ്യ വ്യാപകമായി ആഗസ്റ്റ് 31ന് സിവിൽ സർവീസ് മെയിൻ പരീക്ഷയും, പുതുച്ചേരിയിൽ ഡെപ്യൂട്ടി തഹസിൽദാർ പരീക്ഷയും നടക്കുകയാണ്.
രണ്ടു പരീക്ഷകളും ഒരേ ദിവസമായത് കാരണം പോണ്ടിച്ചേരിയിലെ ഉദ്യോഗാർത്ഥികൾക്ക് രണ്ട് പരീക്ഷയിലും പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരിയിൽ നടത്താൻ തീരുമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി രമേശ് പറമ്പത്ത് എം.എൽ.എ അറിയിച്ചു.
