നാദാപുരം: ചികിത്സ തേടിയെത്തിയ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മാഹി സ്വദേശി ശ്രാവണ്‍ (25)നെ പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം തൂണേരി ഇഹാബ് ആയുർവേദ ആശുപത്രിയിലെ തെറാപ്പിസ്റ്റ് ജീവനക്കാരനാണ് ഇയാൾ.
കഴിഞ്ഞ ജൂണിലാണ് സംഭവം നടന്നത്. പരിശോധനയ്ക്കായി മാതാവിനൊപ്പം ആശുപത്രിയിലെത്തിയ വിദ്യാർത്ഥിനിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡോക്ടർ എന്നാണ് ഇയാൾ സ്വയം പരിചയപ്പെടാറുണ്ടെന്നും, എന്നാൽ ആശുപത്രി അധികൃതർ ഇയാൾ തെറാപ്പിസ്റ്റ് മാത്രമാണെന്നും വ്യക്തമാക്കി.
പ്രതിയെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു, പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
