വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

 


വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു. 2025 വർഷത്തെ SSLC ,USS വിജയികളെയും ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് മെമ്പർ .കെ.പ്രദീപ് അധ്യക്ഷതയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  .സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  .ബാബു രാജ്.കെ.എ ഉപഹാര വിതരണം നടത്തി.1973- 74 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കേഷ് അവാർഡ്  ദിനേശൻ മoത്തിൽ , നിർമ്മല കുമാരി ടീച്ചർ എന്നിവർ വിതരണം ചെയ്തു.ഏ.കെ.മഹമൂദ് മെമ്മോറിയൽ എക്സലൻസ് അവാർഡ് 1989-90 ബാച്ച് വിദ്യാർത്ഥിയായ അബ്ദുൾ ലത്തീഫ് സി.പി വിതരണം ചെയ്തു. USS വിജയികൾക്കുള്ള കേഷ് അവാർഡ് PTA / MPTA പ്രസിഡണ്ടുമാരായ .വിജിന.കെ, .കമറുന്നീസ എന്നിവർ വിതരണം ചെയ്തു. വി.പി.എൽ.പി പ്രധാനാധ്യാപിക . ഷീജ.കെ, സ്റ്റാഫ് സെക്രട്ടറി പി. റയീസ് എന്നിവർ ആശംസയർപ്പിച്ചു. പ്രധാനാധ്യാപകൻ  പി.പി.രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിന് . സാലിഹ് തോക്കോട്ടിൽ നന്ദിയർപ്പിച്ചു.

വളരെ പുതിയ വളരെ പഴയ