പെരിങ്ങാടി: ഖാദിരിയ്യ മദ്രസയ്ക്ക് സമീപമുള്ള ഒളവിലം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ട് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. മദ്രസ്സ പരിസരത്തുള്ള ഡ്രൈനേജിൽ വെള്ളം കവിഞ്ഞൊഴുകി റോഡിൽ കെട്ടിനിൽക്കുന്ന അവസ്ഥയാണ്, തുടരുന്ന മഴയെ തുടർന്ന് പ്രശ്നം ഗുരുതരമാകുന്നു.
മഴക്കാലത്തിന് മുമ്പ് ഡ്രൈനേജ് ശുചീകരണം നടന്നില്ല എന്നത് പ്രശ്നം തീരാതെ തുടരാനുള്ള പ്രധാന കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. പല പ്രാവശ്യം പ്രദേശത്തെ പഞ്ചായത്ത് അംഗങ്ങളുടെ ശ്രദ്ധയിൽ വിഷയമെത്തിച്ചെങ്കിലും യാതൊരു നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
പി.ഡബ്ല്യു.ഡി അധികൃതരുടെ ശ്രദ്ധയും ഇതിനോട് ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും വേണ്ട നടപടികൾ ചെയ്യാത്തത് ദുരിതം കൂട്ടുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് വഴിയുള്ള യാത്രക്കാരിൽ കുട്ടികളും വൃദ്ധരും ഉൾപ്പെടുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുന്നു. ഡ്രൈനേജിൽ വീണ് അപകടം സംഭവിക്കുന്നതിന് മുമ്പ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.