ഇ സൈക്കിൾ വിതരണം ചെയ്തു

 ന്യൂമാഹി :തദ്ദേശ വകുപ്പും കേന്ദ്രഗ്രാമ വികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംരംഭകർക്ക് ഇ സൈക്കിൾ വിതരണം ചെയ്തു. ന്യൂമാഹി പഞ്ചായത്തിലെ 5 കുടുംബശ്രീ സംരംഭകർക്കാണ് ഇ സൈക്കിൾ വിതരണം ചെയ്തത്. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ലത, കെ എസ് ശർമിള, മെമ്പർമാരായ ടി എച്ച് അസ് ലം, കെ പി രഞ്ജിനി, സിഡിഎ സ് ചെയർപേഴ്സൺ കെ പി ലീല, മെമ്പർ സെക്രട്ടറി എം അനിൽ എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ