മയ്യഴി : തലശ്ശേരി-മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ സിഗ്നലിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിച്ച് വിദ്യാർഥികൾക്ക് പരിക്ക്. ഇന്നലെ (വ്യാഴം )വൈകിട്ട് 4.30-നാണ് സംഭവം. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും സ്കൂൾകുട്ടികളെ കയറ്റി പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.വൻദുരന്തമാണ് ഒഴിവായത്. പള്ളൂർ കസ്തൂർബാ ഗാന്ധി സ്കൂളിലെയും പള്ളൂർ നോർത്ത് എൽപി സ്കൂളിലെയും എട്ട് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. നിസാരമായ പരിക്കുകൾ പറ്റിയ കുട്ടികളെ പള്ളൂർ ഗവ.ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

#tag:
മയ്യഴി