കോപ്പാലം: കോപ്പാലം ബസ് സ്റ്റോപ്പിനടുത്ത് പണി തീരാത്ത കെട്ടിടത്തിന്റെ സമീപത്തായി മധ്യ വയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
162 സെ.മി ഉയരമുള്ള ഇരു നിറമുള്ള ആളാണ് മരണപ്പെട്ടത്. നീല കളർ ലുങ്കിയും മെറൂണ്‍ കളർ ഷർട്ടുമാണ് വേഷം. പോലീസിൽ വിവരമറിയിച്ച പ്രകാരം ന്യൂ മാഹി പോലീസ് സ്ഥലത്തെത്തി. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഇടത് കൈ മുട്ടിന് താഴെയായി ശിവലിംഗം പച്ച കുത്തിയിട്ടുണ്ട്. തിരിച്ചറിയുന്നവർ താഴെ കാണുന്ന നമ്ബറില്‍ ബന്ധപ്പെടണം. ഫോണ്‍: 0490-2356688.