കവിയൂർ: ന്യൂമാഹി ഗ്രാമ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മങ്ങാട്ബൈപ്പാസ് അണ്ടർ പ്പാസിന് സമീപം മാലിന്യ നിക്ഷേപവും മദ്യപ ശല്യവും മയക്കുമരുന്ന് ലോബികളും ഇവിടെ പിടി മുറുക്കുന്നു എന്നതും രാത്രി കാലങ്ങളിൽ പല ദേശങ്ങളിൽ നിന്ന് വാഹനങ്ങളിൽ ഇവിടെ എത്തി അനാശ്യാസ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു.
ക്രിമിനൽ സങ്കങ്ങൾ ഇവിടെ താവളമാക്കാനുള്ള സൗകര്യം ഇല്ലായ്കയില്ല ഇവിടെ സ്ഥാപിച്ചിട്ടുള്ള വിവിധ പാർട്ടികളുടെ കൊടിമരങ്ങൾ നശിപ്പിക്കുന്നു എന്നതും പാർട്ടികൾ തമ്മിൽ ഭിന്നത ഉണ്ടാവാൻ കാരണമാവുന്നു.
നാടിന്റെ സാമാധാന അന്തരീക്ഷം നിലനിർത്താൻ പോലീസ് പെട്രോളിങ്ങും ഈ ഭാഗങ്ങളിൽ പഞ്ചായത്ത് ക്യാമറകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം