ഒഞ്ചിയത്ത് വാഴകൃഷി വെട്ടിനശിപ്പിച്ചു


 ഒഞ്ചിയം : ഒഞ്ചിയം സ്മാരകത്തിന് സമീപം പുന്നോറത്ത് താഴ  ദേവകിയുടെ ഉടമസ്ഥതയിലുളള പറമ്പില്‍ ജൈവകൃഷി പ്രോത്സാഹന പദ്ധതി പ്രകാരം കൃഷിചെയ്ത നൂറില്‍ പരം (ചെറുതും വലുതുമായ 250ഓളം ) വാഴകള്‍ വെട്ടി നശിപ്പിച്ചു  . നേന്ദ്രഇനത്തില്‍പെട്ട മഞ്ചേരി കുളളന്‍ വാഴകളാണ് രാത്രിയുടെ മറവില്‍ വെട്ടി നശിപ്പിച്ചത് . ജില്ലാ ജൈവകര്‍ഷക സമിതിയുടെ  പ്രദര്‍ശന തോട്ടമാണ് ഇത് . സി.സി.രവി , വലിയപറമ്പത്ത് ചന്ദ്രന്‍ എന്നിവരാണ് കൃഷി നടത്തിവരുന്നത് . കഴിഞ്ഞ ഒരു മാസം മുമ്പും ഇവിടെ കൃഷിനാശം വരുത്തിയിരുന്നു. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിപ്പിച്ചത് .   കൃഷിക്ക് നേരെ നടത്തുന്ന അക്രമണം പ്രാകൃതവും പൈശാചികവുമായ രീതിയാണെന്ന് ജൈവകര്‍ഷകസമിതി ജില്ലാ പ്രസിഡന്‍റ് കണ്ണമ്പ്രത്ത് പത്മനാഭന്‍ പറഞ്ഞു. കെ.കെ.രമ എം.എല്‍.എ , എന്‍.വേണു , ബാബു ഒഞ്ചിയം , യു.അഷറഫ് , കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.  സി.ഐ സിജുവിന്‍റെ നേതൃത്വത്തില്‍  ചോമ്പല പോലീസ് പരിശോധന നടത്തി നിയമനടപടി സ്വീകരിച്ച് വരുന്നുണ്ട് .

വളരെ പുതിയ വളരെ പഴയ