പന്തക്കൽ: മൂലക്കടവിൽനിന്ന് പള്ളൂരിലേക്കുള്ള റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മൂലക്കടവിൽ വീതികുറഞ്ഞ റോഡിന്റെ ഇരുവശവും ജെസിബി ഉപയോഗിച്ച് കുഴിയെടുത്തത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതമായിരിക്കുകയാണ്. ഇതിന് അപകട സൂചന നൽകുന്ന ഒരു ബോർഡും ഇവിടെ സ്ഥാപിച്ചിട്ടില്ല.
മാത്രമല്ല വിഷുവിനോടനുബന്ധിച്ച് നാടിന്റെ ഉത്സവമായ പന്തോക്കൂലോത്ത് ക്ഷേത്രത്തിലേക്കുള്ള താലപ്പൊലി ഘോഷയാത്ര കടന്നുപോകുന്നത് ഇതുവഴിയാണ്. ഇതിന് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന ഈ വീഴ്ചയ്ക്കു ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടന്നു തന്നെ ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം