പുതുച്ചേരിയിൽ പി ആർ ടി സി (പുതുച്ചേരി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) താത്കാലിക ജീവനക്കാർ സമരത്തിൽ

 


പുതുച്ചേരി: പി ആർ ടി സിയിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി താത്കാലിക ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു.

സംസ്ഥാന ഗതാഗത കോർപ്പറേഷനിൽ സ്ഥിരം ജീവനക്കാരായി 40 ഓളം ജീവനക്കാർ മാത്രമേയുള്ളൂ. ഡ്രൈവർമാർ, കണ്ടക്ടർമാർ, വർക്ക്ഷോപ്പ് ജീവനക്കാർ എന്നിവരുൾപ്പെടെ 130-ലധികം കരാർ ജീവനക്കാരുണ്ട്. സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി പ്രതിഷേധങ്ങളും നടത്തിയിരുന്നു. ഇതോടെ പുതുച്ചേരിയിലെ മിക്ക സർക്കാർ ബസുകളുടെയും സർവീസ് മുടങ്ങി.

പുതുച്ചേരി നഗരത്തിൽ സ്വകാര്യബസുകൾ ഉള്ളതിനാൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നില്ല

എന്നാൽ സർക്കാർ ബസുകളെ ആശ്രയിച്ച് നില്ക്കുന്ന ഗ്രാമപ്രദേശത്തുള്ളവർക്ക് യാത്ര ദുരിതം നേരിടേണ്ടി വരും.സർക്കാർ ഉറപ്പ് നൽകുന്ന മുറയ്ക്ക് സമരം പിൻവലിക്കും.

വളരെ പുതിയ വളരെ പഴയ