അഴിയൂർ: ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിലെ അഴിയൂർ തിരുത്തിപ്പുറത്ത് താമസിക്കുന്ന വിദ്യാർത്ഥിനിയുടെ കുടുംബത്തിന് സി പി ഐ എം അഴിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻ്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് കെ എസ് ടി എ രാമകൃഷ്ണ ഹൈസ്കൂൾ യൂണിറ്റ് സാമ്പത്തിക സഹായം നൽകി.
സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി സ:മെഹബൂബ് വീടിൻ്റെ താക്കോൽ കൈമാറി.
സി പി ഐ എം ഒഞ്ചിയം ഏരിയ സെക്രട്ടറി സ:ടിപി ബിനീഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സ:പി ശ്രീധരൻ, സ:എം.പി ബാബു, അഴിയൂർ ലോക്കൽ സെക്രട്ടറി സ:ടി.കെ ജയരാജൻ, ചോമ്പാല്‍ ലോക്കൽ സെക്രട്ടറി സ:സുജിത്ത് പുതിയോട്ടിൽ, അഴിയൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ:കെ പി പ്രീജിത് കുമാർ, സ:രമ്യ എന്നിവർ സംസാരിച്ചു.
കെ എസ് ടി എ പ്രതിനിധികളായി സഖാക്കൾ എൻ പ്രകാശൻ,സുജിത്ത്.ബി, വിപിൻ.ഇ,റസിൻ ചന്ദ്രെ എന്നിവരും സംബന്ധിച്ചു.