അഴിയൂർ :അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ അത്താണിക്കൽ സ്കൂളിൽ ഇഫ്താർ സംഗമം നടത്തി.
സെക്രട്ടറി ഷിഹാബുദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ഇ സുധാകരൻ ആദ്യക്ഷത വഹിച്ചു.
ഇഫ്താർ സംഗമം ജറീഷ് ദാരിമി ഉത്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സി എം സജീവൻ, രാവിദ് മാസ്റ്റർ, സുലൈമാൻ ഹാജി അത്താണിക്കൽ, നാസർ അത്താണിക്കൽ, കെ കുഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, സുബിന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ട്രഷർ ഷീജ നന്ദി പറഞ്ഞു.