മത മൈത്രി സദസ്സും ഇഫ്താർ സ്നേഹ വിരുന്നും സംഘടിപ്പിച്ചു

 


ചോമ്പാല :കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമര സമിതി അഴിയൂർ മേഖല കമ്മിറ്റി മത മൈത്രി സദസ്സും ഇഫ്താർ സ്നേഹ വിരുന്നും സംഘടിപ്പിച്ചു.

സ്നേഹത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും ക്ഷമയുടെയും കരുണയുടെയും പുണ്യ മാസമായ റംസാൻ മാസത്തിലെ 15ാം നാളിൽ ചോമ്പാൽ വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തിൽ വെച്ചാണ് മതേതരത്വം വിളിച്ചോതി മത മൈത്രി സദസ്സ് സംഘടിപ്പിച്ചത്.

കെറെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജനാബ് ചെറിയ കോയ തങ്ങൾ സ്വാഗതം ആംശംസിച്ച സദസ്സിൽ സമരസമിതി  അഴിയൂർ മേഖല കമ്മിറ്റി ചെയർമാൻ .ടി.സി രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. സമരസമിതി കോഴിക്കോട് ജില്ലാ ചെയർമാൻ ജനാബ് ടി.ടി ഇസ്മായിൽ മതമൈത്രി സദസ്സ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. മാനവികത എല്ലാ മതത്തിൻ്റെയും അന്തസത്തയാണെന്നും വ്രതാനുഷ്ഠാനം മനുഷ്യനെ വിനയാന്വിതനാക്കുമെന്നും ഉത്ഘാടന ചടങ്ങിൽ അദ്ദേഹം സൂചിപ്പിച്ചു. ദൈവഹിതത്തിനെ മനസ്സിൽ സമർപ്പിക്കാൻ പഠിപ്പിക്കുന്ന ഇസ്ലാം മത വിശ്വാസവും ലോകം മുഴുവൻ ഒരു കുടുംബം എന്ന ആശയം പഠിപ്പിക്കുന്ന ഹിന്ദുമതവും സ്നേഹത്തിലും സമാധാനത്തിലും അടിസ്ഥാനമായ ക്രൈസ്തവമതവും ഒന്നും അക്രമത്തിൻ്റെയോ വെറുപ്പിൻ്റെയോ വഴികൾ പഠിപ്പിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോമ്പാൽ സി.എസ്. ഐ റവ.ഫാദർ ഷെറിൻ ജോർജ് സി.സി,കുഞ്ഞിപ്പള്ളി ബദറദുജ മുസല്യാർ, ശ്രീ.പി.എം അശോകൻ, എന്നിവർ മതമൈത്രി സദസ്സിന് നേതൃത്വം നൽകി സംസാരിച്ചു.

 പി.എം. ശ്രീകുമാർ കോഴിക്കോട്,ശശിധരൻ തോട്ടത്തിൽ, സുനിൽ മടപ്പള്ളി,ഫഹദ് വി.സി, നസീർ ന്യുജല്ല, രാജൻ തീർത്ഥം, നസീർ വീരോളി,കവിത അനിൽകുമാർ, അൻവർ ഹാജി, അശോകൻ കളത്തിൽ, വി.കെ അനിൽകുമാർ, വിജയൻ കെ.പി, വാസൻ മടപ്പള്ളി,സതി ടീച്ചർ മടപ്പള്ളി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ശ്രീ.ഷുഹൈബ് കൈതാൽ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു സംസാരിച്ചു.

രമ കുനിയിൽ,സജ്ന ചങ്ങരംകണ്ടി,ഷിമി അഴിയൂർ, സച്ചിൻ സി.എസ് മടപ്പള്ളി, സുരേഷ് വെള്ളച്ചാൽ, ഇക്ബാൽ അഴിയൂർ, എം.പി.രാജൻ മാസ്റ്റർ,രവീന്ദ്രൻ അമൃതംഗമയ, എന്നിവർ മതമൈത്രി സദസ്സിനും ഇഫ്താർ സ്നേഹവിരുന്നിനും നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ