മയ്യഴി :മാഹി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങുമെന്ന് പുതുച്ചേരി സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനം. മാഹി ജനറൽ ആശുപത്രിയിലെ വർഷങ്ങളായി മുടങ്ങിയ ട്രോമാ കെയർ കെട്ടിടം പൂർത്തീകരിക്കാനും പള്ളൂർ സാമൂഹ്യാരോഗ്യകേന്ദ്ര ത്തിന് പുതിയ കെട്ടിടം നിർമിക്കാനും തുകയുണ്ട്. 10 കിലോ സൗജന്യ അരിക്ക് പുറമെ റേഷൻകാർഡിന് രണ്ട് കിലോ ഗോതമ്പും നൽകുമെന്ന് മുഖ്യമന്ത്രി എൻ രങ്കസ്വാമി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ആറുമുതൽ 12-ാം ക്ലാസ്സുവരെ ഗവ. സ്‌കൂളുകളിൽ പഠിച്ച ബിരുദവിദ്യാർഥികൾക്ക് മാസം ആയിരംരൂപ ധനസഹായം നൽകും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലേറെയും.
മാഹി കോളേജ് ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന് കോളേജുകൾ അപ്ഗ്രേഡ് ചെയ്യാൻ 25 കോടി രൂപ അനുവദിച്ചു. മാഹി ടൗണിലെ വളമാരി കുളം നവീകരിക്കും. വാർധക്യ-വിധവ പെൻഷൻ 500 രൂപ വർധിപ്പിച്ചു. വീട് നിർമാണ ധനസഹായത്തിനുള്ള സം സ്ഥാന വിഹിതം 2.75 ലക്ഷമായി ഉയർത്തി. ഒഴിഞ്ഞുകിടക്കുന്ന 2298 തസ്‌തികയിലും നിയമനം നടത്തും. എംഎൽഎയുടെ പ്രാ ദേശികവികസന ഫണ്ട് മൂന്ന് കോടി രൂപയാക്കി. പൊതു-സ്വ കാര്യ പങ്കാളിത്തത്തോടെ പിപി പി) മാഹിക്കും യാനത്തിനും അഞ്ച് വീതം ഇലക്ട്രിക് ബസ് അനുവദിക്കും.
7641.40 കോടി രൂപ റവന്യൂവരുമാനം പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. 3432.18 കോടി രൂപ കേന്ദ്ര സഹായവും 400 കോടി കേന്ദ്രാ വിഷ്കൃത പദ്ധതിയിലും 25 കോടി രൂപ കേന്ദ്ര റോഡ് ഫണ്ടിലും പ്രതീക്ഷിക്കുന്നു. ബജറ്റിൻ്റെ 19.49 ശതമാനവും (2650 കോടി) ശമ്പളത്തിനാണ്. പെൻഷന് 11.51 ശത മാനവും (1566 കോടി) വായ്‌പ തിരിച്ചടവിനും പലിശക്കുമായി 13.73 ശതമാനവും (1867 കോടി), വൈദ്യുതിക്ക് 18.72 ശതമാനവും (2546 കോടി) നീക്കിവച്ചു. സൗജന്യ അരി, കർഷകർക്ക് സബ്സി ഡി, വാർധക്യപെൻഷൻ തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതിക ൾക്ക് ബജറ്റിൻ്റെ 15.51 ശതമാനം (2110 കോടി) തുകയാണ് വകയി രുത്തിയത്.
മാഹിയിൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങണമെന്നും മുടങ്ങിക്കിടന്ന പദ്ധതികൾ പുനരാരംഭിക്കണ മെന്നും ആവശ്യപ്പെട്ട് സിപിഐ എം നേരത്തെ ലെഫ്. ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു.