മാഹി: നിരോധിത പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. പാനൂർ അണിയാരം സ്വദേശി നൗഷാദിനെ യാണ് മാഹി സർക്കിള്‍ ഇൻസ്പെക്ടറുടെ ആർ ഷണ്‍മുഖത്തിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
പന്തക്കല്‍ എസ് ഐ വി പി സുരേഷ് ബാബും ക്രൈം സ്വകാഡ് അംഗംങ്ങളായ എസ് ഐമാരായ കിഷോർ കുമാർ, മഹേഷ് വി, എ എസ് ഐ ശ്രീജേഷ് സി.വി, ഹെഡ് കോണ്‍സ്റ്റബിള്‍ രോഷിത്ത് പാറമേല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പന്തക്കല്‍ കോപ്പാലം ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
മാഹി പൊലീസ് സുപ്രണ്ട് ജി ശരണവണൻ്റെ പ്രത്യേകമുള്ള നിർദ്ദേ പ്രകാരം നടത്തി വരുന്ന വാഹന പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായ കെ. നൗഷാദിനെ (35) അണിയാരത്തു നിന്ന് പിടി കൂടിയത് പ്രത്യേകം കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
ഇയാള്‍ സഞ്ചരിച്ച കാറിലെ ഡിക്കിയില്‍ ചാക്കില്‍ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത് .