ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം 2025 മാർച്ച് 30ന് ഞായറാഴ്ച മാഹി ശ്രീനാരായണ ബി എഡ് കോളേജിൽ വച്ച് നടക്കും.
കാലത്ത് 10 മണിക്ക് ജില്ലാ സമ്മേളനം കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടര്‍ കെ കെ സാജു ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സഭയിൽ റിട്ടയേർഡ് പ്രിൻസിപ്പാൾ ഡോക്ടർ വി കെ വിജയൻ അധ്യക്ഷം വഹിക്കും.
തുടർന്ന് നടക്കുന്ന ആദരണ സഭയിൽ ശ്രീനാരായണ ബിഎഡ് കോളേജ് ചെയർമാൻ ഡോ ഡോ. എൻ. കെ.രാമകൃഷ്ണൻ,
സെൻസായ് വിനോദ് കുമാർ, ജീവേഷ്. കെ ടി കെ എന്നിവരെ ആദരിക്കും.
സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വൈചാരിക സഭയിൽ കോഴിക്കോട് ഗവർമെന്റ് ആർട്സ് കോളേജിൽ നിന്നും റിട്ടയർഡ് ചെയ്ത ഡോക്ടർ പി കെ സോമരാജൻ "ഭാരതത്തിന്റെ ദേശീയത- സനാതനധർമ്മം" എന്ന വിഷയത്തെ അധികരിച്ച് പ്രബന്ധം അവതരിപ്പിക്കും മഹാത്മാഗാന്ധി കോളേജ് ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ പി എം ഇന്ദിര അധ്യക്ഷം വഹിക്കും.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ രൻജി ത്ത് രവീന്ദ്രൻ, "വഴിതെറ്റുന്ന യുവത്വം - പ്രതിസന്ധിയും പരിഹാരങ്ങളും" എന്ന വിഷയത്തെ അധികരിച്ച് പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കും.
സംഘടനാ പർവ്വത്തിൽ ഭാരതീയവിചാരകേന്ദ്രം കേരള സംസ്ഥാന സംഘടനാ കാര്യദർശി ശ്രീ. വി.മഹേഷ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കും *