മാഹി:മൂലക്കടവ് മാക്കുനി പ്രദേശങ്ങളിൽ സ്ഥിരമായി കടകളിൽ നിന്ന് നിരോധിത പുകയില ഉത്പ്പന്നങ്ങൾ വിൽക്കന്നതിനെതിരെ സമരം ശക്തമാക്കുവാക്കുവാൻ കതിരൂർ പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐ. പൊന്ന്യം മേഖലാ കമ്മിറ്റിയും, മാഹി പള്ളൂർ മേഖലാ കമ്മിറ്റിയും സംയുക്തമായി മുലക്കടവ് ഭാഗത്ത് സമര പരിപാടികൾക്ക് തുടക്കം കുറിച്ചു- നിരവധി പ്രവർത്തകർ പങ്കെടുത്ത ശക്തി പ്രകടനം മൂലക്കടവ് പാണ്ടിവയൽ ഭാഗത്ത് അവസാനിപ്പിച്ചു. തുടർന്ന് പ്രദേശത്തെ ഇത്തരം ഉത്പ്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.. ലഹരി വസ്തുക്കൾ വിൽക്കുന്ന പ്രവണത ഇതോടെ അവസാനിപ്പിച്ചില്ലെങ്കിൽ കട തുറന്നു പ്രവർത്തിക്കാൻ പാർട്ടി അനുവദിക്കില്ല എന്നും കട ഉടമകൾക്ക് താക്കീത് നൽകി.
കൂടാതെ മാഹിയിൽ നിരോധിത ലഹരികൾ പോലിസ് അധികാരികൾ പിടികൂടിയാൽ 200രൂപ പിഴയും ആൾ ജാമ്യത്തിലും വിടുന്നതാണ് പതിവ്
ഈ നിയമത്തിനു മാറ്റം വരുത്തി ലഹരി വസ്തുക്കൾ പിടിച്ചെടുത്ത കടകളുടെ ലൈസൻസ് റദ്ദ് ചെയ്യാനും ജാമ്യം നൽകാതെ ജയിലിലടക്കുവാനുമുള്ള നിയമം കൊണ്ടുവരാൻ വേണ്ടിയും മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകുമെന്നും നേതാക്കൾ വിശദീകരിച്ചു.
പ്രതിഷേധ സദസ്സിൽ ഡി.വൈ.എഫ്.ഐ.പള്ളൂർ മേഖല സെക്രട്ടറി ടി കെ രാഗേഷ് പൊന്ന്യം മേഖല സെക്രട്ടറി റിനീഷ്,
ഷറഫ്റാസ്, സനോഷ്, കാവ്യ മൂലക്കടവ് ബ്രാഞ്ച് സെക്രട്ടറി ടി. രവീന്ദ്രൻ, വായനശാല ബ്രാഞ്ച് സെക്രട്ടറി സജീവൻ മാലയാട്ട്, പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ദാസൻ മാമ്പള്ളി എന്നിവർ സംസാരിച്ചു.