പള്ളൂർ :പള്ളൂരിൽ ആയുഷ് ആരോഗ്യ മന്ദിർ പ്രവർത്തനം ആരംഭിച്ചു.പള്ളൂർ ഗ്രാമത്തി അർബൻ ഹെൽത്ത് സെൻ്ററിൽ ആരംഭിച്ച ആയുഷ് ആരോഗ്യ മന്ദിറിൻ്റെയും വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പും മാഹി എം.എൽ.എ.രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിൻ്റെ അധ്യക്ഷതയിൽ പുതുച്ചേരി സംസ്ഥാന ആയുഷ് ഡയറക്ടർ ഡോ.ആർ.ശ്രീധർ മുഖ്യഭാഷണം നടത്തി.മാഹി ആരോഗ്യ വകുപ്പ് സപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, ഡോ.കെ.ആർ.ജിഷ,ഡോ.നുസ്ഹത്ത് ജബീൻ എന്നിവർ സംസാരിച്ചു.ക്യാമ്പിൽ ഡയബറ്റിക് ന്യൂറോപ്പതി ടെസ്റ്റും തുടർന്ന് സൗജന്യ മരുന്ന് വിതരണവും നടന്നു.