അഴിയൂർ: എല്‍.ഡി എഫ്, എസ് ഡി പി ഐ അംഗങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ പഞ്ചായത്ത് ഓഫീസില്‍ കുഴഞ്ഞു വീണു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പഞ്ചായത്തിലെ ജീവനക്കാരന് എതിരെ നടപടിയെടുക്കുന്ന വിഷയത്തില്‍ ചര്‍ച്ചയ്ക്ക് എത്തിയ എല്‍.ഡി.എഫ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആയിഷ ഉമ്മറിനെ തടഞ്ഞു വയ്ക്കുകയായിരുന്നു.
പഞ്ചായത്തിലെ ജീവനക്കാരന് എതിരെ നടപടിയെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയാന്‍ എന്ന പേരില്‍ എല്‍ ഡി എഫ് എസ് ഡി പി ഐ അംഗങ്ങളും ഇടതു മുന്നണി നേതാക്കളും പഞ്ചായത്ത് അംഗങ്ങളും നമസ്‌ക്കാരത്തിന് പോവാന്‍ പോലും കഴിയാത്ത തരത്തില്‍ തടയുകയായിരുന്നു.
കേട്ടാല്‍ അറപ്പുള്ള തരത്തില്‍ തെറി വിളിക്കുകയായിരുന്നു. തുടര്‍ന്ന് ആയിഷ ഉമ്മര്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്ഥലത്ത് എത്തിയ യു.ഡി എഫ് നേതാക്ക ള്‍ ഇവരെ മാഹി ആശുപത്രിയിലേക്ക് മാറ്റി.
ബോധക്ഷയം സംഭവിച്ച ഇവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവം അറിഞ്ഞു യു ഡി എഫ് , ആര്‍ എം പിനേതാക്കളായ പി ബാബുരാജ് , ടി.സി രാമചന്ദ്രന്‍, പ്രദീപ് ചോമ്പാല, ബവിത് തയ്യില്‍, പി പി , ഇസ്മയില്‍, ശശിധരന്‍ തോട്ടത്തില്‍ , അനുഷ ആനന്ദ സദനം, റഹിം പുഴക്കല്‍, പി.കെ കോയ , എന്നിവര്‍ എത്തിയിരുന്നു