പരീക്ഷ എഴുതാന്‍ ഓട്ടോറിക്ഷയില്‍ പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയതായി പരാതി; പെണ്‍കുട്ടിയുടെ മൊഴിയില്‍ അന്വേഷണവുമായി പൊലീസ്


മാഹി: പരീക്ഷ എഴുതാന്‍ ഓട്ടോറിക്ഷയില്‍ പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയതായി പരാതി.

നടുവട്ടത്തിനടുത്ത് മാഹിയിലാണ് സംഭവം. പ്ലസ്ടു പരീക്ഷക്ക് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് ബീച്ച്‌ പരിസരത്തു നിന്നും കണ്ടെത്തി വീട്ടുകാര്‍ക്ക് കൈമാറി. സംഭവത്തില്‍ തട്ടിക്കൊണ്ടു പോയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ വനിതാ പൊലീസ് അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച രാവിലെ നടുവട്ടത്തിനടുത്ത് മാഹിയില്‍ നിന്ന് പ്ലസ് ടു പരീക്ഷ എഴുതാന്‍ ഓട്ടോറിക്ഷയില്‍ പോയ വിദ്യാര്‍ഥിനിയെ വഴിയില്‍ നിന്ന് കയറിയ മറ്റ് രണ്ടു പേര്‍ വായ പൊത്തിയെന്ന് പറയുന്നു. 

തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയും പിന്നീട് കണ്ണു തുറന്നപ്പോള്‍ കാറില്‍ ആയിരുന്നെന്നും പറയുന്നു. ശേഷം ബോധം പോയി തിരിച്ചു വന്നപ്പോള്‍ ബീച്ചില്‍ എത്തിയതാണ് അറിയുന്നതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

ബീച്ചിലെത്തിയവരാണ് പെണ്‍കുട്ടിയെ കണ്ട് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് വൈകിട്ട് മൂന്ന് മണിക്ക് വനിത എസ്‌ഐ സിഎസ് ശ്രീസിതയുടെ നേതൃത്വത്തില്‍ കുട്ടിയെ ഗവ.ബീച്ച്‌ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യ പരിശോധന നടത്തി.

ശേഷം കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച്‌ വിശദമായി സംസാരിച്ചപ്പോള്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളില്‍ ഒന്നു മാത്രമേ എഴുതിയുള്ളൂവെന്ന് കുട്ടി പറഞ്ഞതായും സംഭവത്തില്‍ പ്രദേശത്തെ സി സി ടി വി പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ