പള്ളൂർ സ്പിന്നിങ്ങിന്റെ ഗേറ്റടഞ്ഞ് 5 വർഷം :ജീവിതം വഴിമുട്ടി ജീവനക്കാർ

 


മാഹി:    മാഹിയിലെ ഏക പൊതുമേഖല സ്ഥാപനത്തിന്റെ വാതിലുകൾ അടഞ്ഞിട്ട് ഇന്നേക്ക് അഞ്ച് വർഷം പൂർത്തിയാകുമ്പോൾ ജീവിത ദുരിതങ്ങൾ എണ്ണിപ്പറഞ്ഞ്, പ്രതീക്ഷയുടെ കരങ്ങളിലേക്ക് കണ്ണും നട്ടിരിക്കുകയാണ് പള്ളൂർ സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾ. പതിറ്റാണ്ടുകളോളം മേഖലയിൽ ജനങ്ങളുടെ സാമ്പത്തിക ഭദ്രത മിൽ ജീവനക്കാർ ആയിരുന്നു.

നാഷണൽ ടെക്സ്റ്റ്‌ൽ കോർപറേഷൻ കീഴിലുള്ള മാഹി ഉൾപ്പെടെയുള്ള കേരളത്തിലെ മില്ലുകൾ അടച്ചുപൂട്ടിയത് മാർച്ച് 21നാണ്. മിൽ അടച്ച് പൂട്ടാൻ  കോവിഡിനെയാണ് കാരണമായി അമായി കൂട്ട് പിടിച്ചിരിക്കുന്നത്.

 മിൽ അടച്ചപ്പോൾ 200 സ്ഥ‌ിരം ജീവനക്കാരും 250 താൽക്കാലിക ജീവനക്കാരും ജോലി ചെയ്ത് തിരുന്നു.   സ്ഥിരം തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന 50% ശമ്പളവും ശമ്പള കുടിശികയും ലഭിക്കാത്ത അവസ്‌ഥയാണ് ഇന്നുള്ളത്. മിക്കവരും ജോലി ഇല്ലാതായതോടെ ജീവിതം ദുരിതപൂർണമായി മക്കളുടെ പഠനം, വിവാഹം, വീട് നിർമാണം നിത്യ ജീവിതം അടക്കം താളം തെറ്റി.പലരും പല ജോലികൾ നേടി ആർക്കും ഒന്നും ഇല്ലാത്ത അവസ്ഥ.

മിൽ വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നവരും ഉണ്ട്. 2010ൽ കോടികൾ ചെലവിട്ട് വാങ്ങിയ യന്ത്രങ്ങൾ തുരുമ്പ് എടുക്കുന്ന സ്ഥിതിയിലാണ്. പരിസരം മുഴുവൻ കാടു കയറി. ഒട്ടേറെ ഓഫിസ് ജീവനക്കാർക്കും 5 മാസമായി വേതനം ഇല്ല.

15 ദിവസമായി അവരും സമരത്തിൽ ആണ് കഴിഞ്ഞ മാസം മാഹി സന്ദർശിച്ച ലഫ്.ഗവർ ണർ കൈലാസനാഥൻ സ്പ‌ിന്നിങ് മിൽ സന്ദർശനം നടത്തി സ്‌ഥിതിഗതികൾ പരിശോധിച്ചി രുന്നു. സ്വകാര്യ സംരംഭകരിൽ കൂടി മില്ല് വീണ്ടും പ്രവർത്തിക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നിയമസഭയിൽ രമേശ് പറമ്പത്ത് എം എൽ എ വിഷയം കൊണ്ട് വന്നു. മിൽ തുറക്കാൻ സാധ്യമല്ലെങ്കിൽ മില്ലിൻ്റെ ആറ് ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന വ്യവസായ സംരഭങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെ മിൽ ഗേറ്റിനു മുന്നിൽ സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. സ്‌പിന്നിങ് മിൽ തുറന്നു പ്രവർത്തിപ്പിക്കുക, തൊഴിലാളികൾക്ക് ലഭിക്കേണ്ട ശമ്പള കുടിശിക കൊടുത്തു തീർക്കുക, എൻടിസി മില്ലുകൾ ക്ക് പ്രവർത്തന മൂലധനം അനു വദിക്കുക, പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി അനു വദിക്കുക, തൊഴിലാളികൾക്ക് ലഭിക്കേണ്ട ബോണസ് കുടിശിക കൊടുത്തു തീർക്കുക, തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ കുടിശിക കൃത്യമായി അടച്ചു തീർക്കുക, ബദൽ തൊഴിലാളികൾക്ക് സമാശ്വാസ വേതനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ നടന്നത്.സംയുക്ത ട്രെഡ് യൂണിയൻ നേതാക്കളായ  ഐ എൻ ടി യു സി സെക്രട്ടറി വി വത്സരാജ്, ബി എം സ് വൈസ് പ്രസിഡന്റ് രാജീവൻ മമ്പള്ളി, സി ഐ ടി യു സെക്രട്ടറി കെ സത്യജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ