മാഹിയിൽ അധ്യാപക രക്ഷാകർതൃ സമിതിക്ക് നിരോധനം!


 മാഹി: മയ്യഴി മേഖലയിലെ സർക്കാർ സ്കൂളുകളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രവർത്തനം നിരോധിച്ച് മാഹി റീജ്യണൽ അഡ്മിനിസ്ട്രറ്റർ പുതിയ ഉത്തരവ പുറപ്പെടുവിച്ചു.

2025 മാർച്ച് 13നു മാഹി ആർ.എ. ഒപ്പുവെച്ച ഓർഡറിൽ അടുത്ത അധ്യയന വർഷം(2025-26) മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപക രക്ഷാകർതൃ സമിതി (പി. ടി. എ,) പാടില്ലെന്നും 2019 ലെ വിദ്യാഭ്യാസ അവകാശം നിയമത്തിനനുസരിച്ച് ഇനി മുതൽ സ്കൂളുകളിൽ വിദ്യാലയ മാനേജ്മെൻ്റ് കമ്മറ്റികൾ (SMC) മാത്രം മതിയെന്നും റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഓർഡറിൽ പറയുന്നു.

ഈ വ്യവസ്ഥ തെറ്റിച്ച് പി.ടി.എ യുമായി ബന്ധപ്പെടുന്ന അധ്യാപകർക്ക് ഔദ്യോഗിക നടപടി നേരിടേണ്ടി വരുമെന്നും മാഹി വിദ്യാഭ്യാസ വകുപ്പുമേലാധികാരി  വഴി ഹെസ്മാസ്റ്റർമാക്ക് അയച്ച ഉത്തരവിൽ താക്കീത്  ചെയ്യുന്നുണ്ട്.

പോണ്ടിച്ചേരി സംസ്ഥാന സർക്കാറിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും അംഗീകാരവും അഭിനന്ദനവും ലഭിച്ച സംയുക്ത അധ്യാപക രക്ഷാകർതൃ സമിതി (JCPTA) ഉള്ള മാഹി മേഖലയിൽ ഈ ഉത്തരവ് വലിയ ചർച്ചക്കും കോലാഹലത്തിനും വഴിവെക്കുമെന്ന് അഭിപ്രായം ഉയർന്നു വരുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ