അഴിയൂർ :മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാ ലൈബ്രറി കൗണ്‍സില്‍ അഫലീയേഷനുള്ള മുഴുവന്‍ ഗ്രന്ഥ ശാലകളും ഹരിത ഗ്രന്ഥ ശാലകളാക്കി മാറ്റുന്നതിന്റെ ഭാഗമായി അഴിയൂര്‍ മൂന്നാം ഗെയിറ്റ് സമീപം എം. പി. കുമാരന്‍ സ്മാരക വായനശാലാ & ഗ്രന്ഥാലയം പരിസരം ശുചീകരണ പ്രവര്‍ത്തനം നടത്തി.
ജൈവ അജൈവ മാലിന്യം വേര്‍തിരിച്ച ഹരിത കര്‍മ്മസേനയ്ക്ക് നല്‍കുകയും തുടര്‍ന്ന് 25/03/2025 വൈകുന്നേരം 6 മണിക്ക് ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ അസോസിയേറ്റ് എൻ സി സി ഓഫീസർ ശ്രീ. രാവിദ് മാസ്റ്റര്‍ ഗ്രന്ഥശാലയെ ഹരിത ഗ്രന്ഥ ശാലയായി പ്രഖ്യാപിച്ചു കൊണ്ട് മാലിന്യ മുക്ത നവകേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങില്‍ ശ്രീ. സജീവന്‍ .സി.ച്ച്. സ്വാഗതവും ശ്രീ. വി.പി. വിശ്വനാഥന്‍ അദ്ധ്യക്ഷതയും ശ്രീ.പ്രേമചന്ദ്രന്‍ നന്ദിയും പറഞ്ഞും