മാഹി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് നടത്താനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് അധികം വൈകില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗ സാമി നിയമ സഭയിൽ വ്യക്തമാക്കി. പിന്നോക്ക വിഭാഗത്തിന് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സംവരണം നൽകുവാൻ മദ്രാസ് ഹൈക്കോടതി നിയമിച്ച കമ്മീഷൻ്റെ റിപ്പോർട്ട് സർക്കാറിന് ലഭിച്ചാൽ തിരഞ്ഞെടുപ്പിനൊരുങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു - 2021 ലാണ് മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ഏകാംഗ കമ്മീഷൻ കെ.കെ. ശശിധരനെ നിയമിച്ചത്.പുതുച്ചേരിയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്താത്തതിനാൽ കേന്ദ്ര സഹായം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്