പള്ളൂർ : ആളില്ലാത്ത വീട്ടിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 11 അംഗ സംഘത്തെ മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ. ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. പള്ളൂർ സ്വദേശികളായ കെ.സിജേഷ്, പ്രണീഷ്, രാജേഷ്, പി.പ്രണവ്, ചാലക്കര സ്വദേശി ആനന്ദ്, കോടിയേരിയിലെ രമിത്, ചൊക്ലിയിലെ കെ. വിജേഷ്, എബിൻ ദാസ്, എടക്കാട് സ്വദേശി സി. ബഷീർ, ന്യൂമാഹിയിലെ കെ.പി. റയീസ്, പാലയാട് സ്വദേശി പ്രീണീഷ് എന്നിവരാണ് പിടിയിലായത്.
മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സംഘത്തിൽനിന്നും 12100 രൂപയും മൊബൈൽ ഫോണും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. പള്ളൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സി.വി. റെനിൽ കുമാർ, എസ്.ഐ നദീർ, ക്രൈം സ്വകാഡ് അംഗങ്ങൾ എസ്.ഐമാരായ കിഷോർ കുമാർ, വി.മഹേഷ്, എ.എസ്.ഐ സി.വി. ശ്രീജേഷ്, ഹെഡ് കോൺസ്റ്റമ്പിൾ രോഷിത് പാറമേൽ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്