മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് മാഹിപ്പാലം – പെരിങ്ങാടി വഴി മോന്താലിലേക്ക് ബസ്സ് അനുവദിക്കണം

 


ന്യൂമാഹി: പെരിങ്ങാടി – ഒളവിലം പള്ളിക്കുനി റൂട്ടിൽ ബസ്സ് സർവ്വീസ് കുറഞ്ഞത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഈ ഭാഗത്തേക്ക് മുൻ കാലങ്ങളിൽ കെ. എസ്. ആർ. ടി. സി. ഉൾപ്പെടെ നിരവധി ബസ്സുകൾ സർവ്വീസ് നടത്തീരുന്നു. ഇപ്പോൾ സർവ്വീസ് നടത്തുന്നത് ഒരു സ്വകര്യ ബസ്സ് മാത്രമാണ്. ഇവിടെ ജോലി ആവശ്യങ്ങൾക്കും മറ്റും വിവിധ സ്ഥലങ്ങളിൽ എത്തുന്നവർക്ക് ഏറെ പ്രയാസകരമാണ്. വിനോദ സഞ്ചാര മേഖലയും നിരവധി വിദ്യാലയങ്ങളുമുള്ള ഈ പ്രദേശത്തുകൂടി മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് മാഹിപ്പാലം – പെരിങ്ങാടി – ഒളവിലം വഴി മോന്താൽ പാലം വരെ മാഹി കോ-ഓപ്പറ്റീവ് ബസ് സർവ്വീസ് നടത്തിയാൽ മയ്യഴി റെയിൽവേ സ്റ്റേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടും. ഇത് സ്റ്റേഷൻ ഗ്രേഡ് ഉയരും. ഇതുവഴി പുതുതായി ദീർഘ ദൂര വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കും. കൂടാതെ മാഹിയുടെ വിനോദ സഞ്ചാര മേഖലയെ ഇതു സ്വാധീനിക്കും. അതുവഴി മയ്യഴി ബസലിക്ക ദേവാലയം, പുഴയോര നടപ്പാത, ഫുഡ് ഫെസ്റ്റിവൽ എന്നിവിടങ്ങളിലൊക്കെ സഞ്ചാരികൾ എത്തും. ഇതുകൊണ്ട് വ്യാപാര മേഖല ഇന്നനുഭവിക്കുന്ന തകർച്ചയിൽ നിന്ന് ഒരു പരിധിവരെ കരകയറാൻ ക ഴിയും. ഇതുകൊണ്ട് ബസ്സ് അനുവദിക്കാൻ മാഹി എം. എൽ. എ. മുൻകൈ എടുക്കണമെന്നാണ് ജനപക്ഷം

വളരെ പുതിയ വളരെ പഴയ