വടകര കല്ലേരിയില്‍ ഭര്‍തൃമതിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍:അന്വേഷണം ആരംഭിച്ച് വടകര പോലീസ്


വടകര : കല്ലേരിയില്‍ ഭർതൃമതിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലേരി പൂവാട്ടുംപാറ വെങ്കലുള്ള പറമ്പത്ത് ശ്യാമിനിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 7:30 ഓടെയാണ് സംഭവം. കണ്ണൂർ സ്വദേശിനിയാണ് ശ്യാമിനി. കല്ലേരിയിലെ ഭർതൃ വീട്ടിലെ കിടപ്പ് മുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യയോടെ യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭർത്താവ് ജിതിൻ ആണ് വീട്ടുകാരെയും മറ്റും അറിയിച്ചത് .

തുടർന്ന് വില്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വർക്ക് ഷോപ്പിലെ മെക്കാനിക്ക് ജീവനക്കാരനാണ് ജിതിൻ. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളില്‍ ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല.

തിരിച്ച്‌ വീട്ടില്‍ എത്തിയതിന് പിന്നാലെയാണ് സന്ധ്യയോടെ യുവതിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭർത്താവ് അറിയിക്കുന്നത്. 

യുവതിയുടെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാല് വയസ്സുകാരൻ ദ്രുവരക്ഷ് ആണ് മകൻ.

വളരെ പുതിയ വളരെ പഴയ