വടകര: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ചോറോട് മലോല്‍ മുക്ക് സ്വദേശി തെക്കെമലോല്‍ മുഹമ്മദ് ഇഖ്ബാല്‍ (32) നെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
വടകര താഴെ അങ്ങാടി മത്സ്യ മാർക്കറ്റ് പരിസരത്ത് വെച്ച് 0.65 ഗ്രാം എം.ഡി എം.എ ഇയാളുടെ സ്കൂട്ടറിനുള്ളില്‍ പാഴ്സിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.
ജില്ല പൊലീസ് മേധാവിയുടെ കീഴിലുളള ഡൻസാഫ് ടീം ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വടകര സി.ഐ. എൻ. സുനില്‍ കുമാർ പ്രതിയെ അറസ്റ്റ് ചെയ്തു.