മയ്യഴി: മാഹി കൃഷി വകുപ്പിന്റെ പതിനെട്ടാമത് പുഷ്പ-ഫല - സസ്യ പ്രദർശനം 19 മുതൽ 23 വരെ പള്ളൂർ വി എൻ പുരുഷോത്തമൻ സ്കൂൾ ഗ്രൗണ്ടിൽ നടത്തുമെന്ന് രമേശ് പറമ്പത്ത് എം എൽ എ പത്ര സമ്മേളനത്തിൽ അറിയിച്ചു.
19 ന് വൈകിട്ട് അഞ്ചിന് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി ഉദ്ഘാടനം ചെയ്യും. അഞ്ചു ദിവസങ്ങളിലായി രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയാണ് പ്രദർശനം പ്രവേശനം സൗജന്യമാണ്. 20 ന് രാവിലെ 11ന് മഹിളകൾക്ക് പാചക മൽസരം നടക്കും.
പുഷ്പരാജ, പുഷ്പറാണി മത്സരവും നടക്കും. എല്ലാ ദിവസവും വിവിധ കാലാപരിപാടികൾ അരങ്ങേറും വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ, സംരംഭകർ എന്നിവരുടെ 40 ഓളം പ്രദർശന, വിൽപനയും നടക്കും.
രമേശ് പറമ്പത്ത് എം എൽ എ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, കൃഷി ഓഫീസർമാരായ ഫ്ലോസിമനുവൽ, കെ.റോഷ് എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.