മയ്യഴി: വി.ആർ.സുധീഷിൻ്റെ എഴുത്തു ജീവിതത്തിൻ്റെ അമ്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലോഗോ പുറത്തിറക്കി. ന്യൂമാഹി ഹിറ സോഷ്യൽ സെൻ്ററിൽ ലോറൽ ഗാർഡൻ മാനേജിങ്ങ് ഡയറക്ടർ ജസ്ലീം മീത്തൽ, അപർണ്ണ ജ്വല്ലറി എം.ഡി വി.കെ.രാധാകൃഷ്ണന് ലോഗോ നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അസീസ് മാഹി അധ്യക്ഷത വഹിച്ചു. സി.വി.രാജൻ പെരിങ്ങാടി, ഉത്തമരാജ് മാഹി, പായറ്റ അരവിന്ദൻ, പള്ളിയൻ പ്രമോദ്, പി.കെ.വി. സാലിഹ് എന്നിവർ പ്രസംഗിച്ചു.
വി.ആർ.സുധീഷിന് പെരിങ്ങാടി എം.മുകുന്ദൻ പാർക്കിൽ 27 ന് വൈകുന്നേരം നാലിന് നൽകുന്ന ആദര സമർപ്പണ സമ്മേളനം മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഇതിൻ്റെ ഭാഗമായി ശ്രീനി പാലേരിയുടെ ചിത്രപ്രദർശനവും ചെറുകഥാ ശില്പശാലയും നടക്കും.