കോപ്പാലത്ത് ബാറിൽ ബഹളം ഉണ്ടാക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത മൂന്നു പേരെ അറസ്റ്റ് ചെയ്തു

 പന്തക്കൽ: കോപ്പാലത്തെ റൂബി ബാറിൽ മദ്യലഹരിയിൽ ബഹളം വെച്ചതിനും, നാശനഷ്ട‌ം വരുത്തിയ സംഭവത്തിലുമായി 3 പേരെ ബാർ മാനേജരുടെ പരാതി പ്രകാരം പന്തക്കൽ എസ്.ഐ.പി.ഹരിദാസ് അറസ്റ്റ് ചെയ്തു -കതിരൂർ 'സൈനാസിൽ' അജ്‌മൽ (21) കതിരൂർ നാലാം മൈൽ കൊയ്യേരി ഹൗസിൽ അംഗിത് (21), പൊന്ന്യം പുറാം കുന്ന് ജാസ് വില്ലയിലെ ജിഷ്ണു (21) എന്നിവരാണ് അറസ്റ്റിലായത്.വ്യാഴാഴ്ച്ച രാത്രി 7 നാണ് സംഭവം മാഹി കോടതി മൂവരേയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

വളരെ പുതിയ വളരെ പഴയ