പള്ളൂർ :മാഹി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ പതിനെട്ടാമത് പുഷ്‌പ-ഫല-സസ്യ പ്രദർശനം 2025 ഫെബ്രുവരി 19 മുതൽ 23 വരെ പള്ളൂർ V. N. P. G.H. S സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുന്നു.
ഫെബ്രുവരി 19-ാ ം തീയതി വൈകുന്നേരം 5 മണിക്ക് പുതുച്ചേരി സ്പീക്കർ ആർ സെൽവത്തിൻ്റ അധ്യക്ഷതയിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉദ്ഘാടനം നിർവഹിക്കും.
കൃഷി വകുപ്പ് മന്ത്രി ജയകുമാർ, പുതുച്ചേരി കൃഷി-കർഷക ക്ഷേമവകുപ്പ് ഡയറക്‌ടർ എസ്. വസന്തകുമാർ, പുതുച്ചേരി കൃഷി സെക്രട്ടറിി നെടുഞ്ചേഴിയൻ 1.A.S; മാഹി M.L.A രമേശ് പറമ്പത്ത്, പുതുച്ചേരി ഡെപ്യൂട്ടി സ്പീക്കർ ശ്രീ. രാജവേലു എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും.
എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന അഞ്ചു ദിവസങ്ങളിലായി നടത്തുന്ന പ്രദർശനം രാവിലെ 9.00 മണി മുതൽ രാത്രി 9.00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്. 20-ാം തീയതി രാവിലെ 11 മണിക്ക് മഹിളകൾക്കായി പാചക മത്സരം നടത്തും.
എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. പ്രദർശനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ,സംരഭകർ എന്നിവർ പ്രദർശന/ വില്പന സ്റ്റാളുകളിൽ പങ്കെടുക്കുന്നു പ്രദർശനത്തിൻ്റെ അവസാന ദിവസമായ 23-തീയതി പ്രദർശന വസ്‌തുക്കളുടെ വിൽപ്പനയുണ്ടായിരിക്കുന്നതാണ്