വടകര: വടകര കരിമ്പനപ്പാലത്ത് യുവാവിനെ ട്രെയിനില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. പാനൂരിനടുത്ത കടവത്തൂർ സ്വദേശി ചെറുകുന്നുമ്മല്‍ രമേശ് -പ്രമീളയുടെ മകൻ അമേഘ് (23) ആണ് മരിച്ചത്.
റെയില്‍വെ ട്രാക്കിനരികെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കീശയില്‍ മാഹിയില്‍ നിന്നും ആലുവയിലേക്കുള്ള ടിക്കറ്റ് ഉണ്ടായിരുന്നു.
ആക്രി പെറുക്കുന്ന ആളാണ് ഇന്ന് രാവിലെ 9.15 ഓടെ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.