ഫിറ്റ്നസ് അക്കാദമി മാഹിയുടെ കുട്ടിക്കൂട്ടം കായികമേളയിൽ ഗവൺമെൻ് LP സ്ക്കൂൾ പാറക്കലിനു കിരീടം

 


ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ  LKG മുതൽ 5 ക്ലാസ് വരെയുള്ള ഇരുപത്തിയഞ്ചോളം സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ എണ്ണുറോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് Mahe Regional Kids Athletics Championship കുട്ടിക്കൂട്ടം 2025 ഫെബ്രുവരി ഒന്നിനു മാഹി കോളേജ് മൈതാനത്ത് വെച്ച് സംഘടിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിൽ FAM ഡയറക്ടർ PC ദിവാനന്ദൻ സ്വാഗതം പറഞ്ഞു, മുൻ ആഭ്യന്തര മന്ത്രി ശ്രീ ഇ. വത്സരാജിന്റെ അധ്യക്ഷതയിൽ മാഹി എം എൽ എ ശ്രീ. രമേശ് പറമ്പത്ത് കായിക മേള ഉദ്ഘാടനം ചെയ്തു . മുഖ്യാതിഥി മാഹി  ചീഫ് എഡ്യുക്കേഷണൽ ഓഫീസർ തനൂജ എം എം , മുൻ സ്കൂൾ ദേശീയ താരം റഹ്മത്ത്  പ്രത്യേക ക്ഷണിതാവായ് ആശംസ ഭാഷണം നടത്തി, FAM ഡയറക്ടർ ശ്രീ. പ്രജിത്ത് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനത്തിൽ  നിഖിൽ രവീന്ദ്രൻ  സ്വാഗതവും FAM ഡയറക്ടർ ശ്രീ. പ്രേമൻ കല്ലാട്ടിൻ്റെ അധ്യക്ഷതയിൽ   മാഹി ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ ഉദ്ഘാടനം നിർവ്വഹിച്ചു. മാഹി പോലിസ് സർക്കിൾ ഇൻസ്പെക്ടർ R ഷൺമുഖം  മുഖ്യ അതിഥിയായ്  FAM ഡയറക്ടർ വളവിൽ വത്സരാജ് നന്ദിയും രേഖപെടുത്തി. 

പ്രി പ്രൈമറി വിഭാഗത്തിൽ ആവില ലോവർ പ്രൈമറി സ്കൂൾ മാഹിയും, സബ് ജൂനിയർ എൽ പി (1&2 ) വിഭാഗത്തിൽ  മാഹി എൽ പി സ്കൂളും   ജൂനിയർ എൽ പി ( 3&4 ) ഗവ. എൽ പി സ്കൂൾ പാറക്കലും, സിനിയർ എൽ പി  (5th ) വിഭാഗത്തിൽ  എക്സൽ പബ്ലിക്ക് സ്ക്കൂൾ ചാലക്കരയും ഗ്രൂപ്പ് ചാമ്പ്യന്മാരായി.

ഏറ്റവും കൂടുതൽ പോയന്റ് നേടിയ ഗവൺമെൻ് LP സ്ക്കൂൾ പാറക്കൽ ' ഓവറോൾ ചാമ്പ്യൻഷിപ്പും നേടി. ഡയറക്ടകർമാരായ  രാജേഷ് ശിവദാസ് , വിനോദ് വളപ്പിൽ അത്ലറ്റിക് കോച്ച് അർച്ചന ടീച്ചർ എന്നിവർ നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ