മയ്യഴി :മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 10 ദിവസം നീളുന്ന 84-ാം ഏകാദശി ഉത്സവത്തിന് കൊടിയേറി. തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരി നേതൃത്വത്തിലായിരുന്നു കൊടിയേറ്റം. 51 കുട്ടികൾ അവതരിപ്പിച്ച പഞ്ചാരിമേളം, കലവറ നിറയ്ക്കൽ, സംഗീത രാവ് എന്നിവയുണ്ടായി.
ഞായറാഴ്ച ഗോക്കൾക്ക് വൈക്കോൽ ദാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.മൂന്നിന് വൈകീട്ട് 6.30ന് തായ മ്പക, രാത്രി നമ്മൾ നാടകം,എട്ടിന് രാത്രി എട്ടിന് രഥോത്സ വം, നഗരപ്രദക്ഷിണം, ഒമ്പതിന് വൈകിട്ട് ഏഴിന് തിടമ്പ് നൃത്തം, എട്ടിന് ശീവേലി എഴുന്നള്ളത്തിന് ശേഷം പള്ളിവേട്ട, 10 ന് രാവിലെ എട്ടിന് ആറാട്ട് ബലിക്ക് ശേഷം, ആറാട്ടിനെഴുന്നള്ളി ക്കൽ. ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും.
5, 6 തീയതികളിൽ രാവിലെ എട്ടുമുതൽ 12 വരെയും വൈകീ ട്ട് നാലുമുതൽ 5.30 വരെയും ലക്ഷാർച്ചനയുണ്ടാവും. രണ്ടുമുതൽ എല്ലാദിവസവും പകൽ 12.30 മുതൽ അന്നദാനം