വടകര: ബസില്‍ നിന്ന് വീണ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. വടകര പുതിയ സ്റ്റാന്റില്‍ വടകര-കുറ്റ്യാടി റൂട്ടിലോടുന്ന റിലേബിള്‍ ബസില്‍ കയറുമ്പോഴാണ് അപകടം.
ബസ് മുന്നോട്ട് എടുക്കുമ്പോള്‍ തെറിച്ചു വീണ വിദ്യാർത്ഥിനി മറ്റൊരു ബസിന്റെ അടിയില്‍ നിന്നു തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ കക്കട്ട് പുതിയോട്ടില്‍ ശ്രീലക്ഷ്മിയുടെ (18) കൈഎല്ല് പൊട്ടി.
വടകര കുരിക്കിലാട് കോ-ഓപ്പറേറ്റീവ് കോളജില്‍ ബിഎസ്സബ്ല്യു ഒന്നാം വർഷ വിദ്യാർഥിയായ ശ്രീലക്ഷ്മി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. പിന്നീട് ഓർക്കാട്ടേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
കുട്ടിയുടെ വലതു കൈക്ക് ചെറിയ പൊട്ടലുണ്ടായി. സംഭവം നടന്ന് ഇത് വരെയും ബസ് ജീവനകാരുടെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നു പറയുന്നു. വടകര പോലീസില്‍ പരാതി നല്‍കി.