സ്‌കൂട്ടറിന്റെ വായ്പ തിരിച്ചടച്ചില്ല; അന്വേഷിക്കാനെത്തിയ കളക്ഷൻ ഏജന്റിന് ക്രൂര മര്‍ദനം

 


ഓർക്കാട്ടേരി (കോഴിക്കോട്): സ്കൂട്ടറിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ മുത്തൂറ്റ് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിക്ക് യുവാവിന്റെ ക്രൂര മർദനം.

സംഭവത്തില്‍ ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തല്‍ ബിജീഷിനെതിരേ വടകര പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് പോലീസ് കേസെടുത്തത്.

വടകരയ്ക്കടുത്ത് ഓർക്കാട്ടേരിയിലാണ് സംഭവം. മുത്തൂറ്റ് വടകര ശാഖയിലെ കളക്ഷൻ ഏജന്റും മട്ടന്നൂർ സ്വദേശിയുമായ യുവതിയെയാണ് യുവാവ് അക്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് ആക്രമം.

സ്കൂട്ടറിന്റെ വായ്പ തിരിച്ചടവ് തെറ്റിയതിനാല്‍ യുവതി ബിജീഷിന്റെ വീട്ടിലെത്തി പണമടക്കാൻ ആവശ്യപ്പെട്ടതോടെ ഇയാള്‍ പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച്‌ കറക്കി പറമ്പിലേക്ക് തള്ളി മർദിക്കുകയായിരുന്നു. തുടർന്ന് വീഡിയോ ദൃശങ്ങള്‍ സഹിതം യുവതി പോലീസില്‍ പരാതി നല്‍കി.

വളരെ പുതിയ വളരെ പഴയ