അഴിയൂർ ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോവുന്ന നിഖിൽ കാളിയത്തിന് അഴിയൂരിലെ ക്ലബ് ഭാരവാഹികളുടെ "സ്നേഹാദരം " നല്കി
യാത്രയയപ്പ് യോഗത്തിൽ കേരളോത്സവ സ്പോർട്സ് കമ്മിറ്റി കൺവീനർ റഫീഖ് sp സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ രമ്യ കരോടി വാർഡ് മെമ്പർ സി എം സജീവൻ സ്പോർട്സ് കമ്മിറ്റി അംഗം റഫീഖ് ആലപ്പറമ്പ് മുഹമ്മദ് ഫാസിൽ (ക്ലബ് ഡി സ്കോർപ്യൻസ് )ഷാനിസ് മൂസ (മർഹബ ),മൻഷൂദ് (RGB എരികിൽ ), രമിത് (ഇ.എം.എസ് കല്ലറോത്ത് ), മുസ്തഫ (യുവധാര നടുച്ചാൽ ).
നൗഷാദ് (മോർണിംഗ് സ്റ്റാർ കുഞ്ഞിപ്പള്ളി )എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ചെന്താര കോറോത് റോഡ് ഈവിനിംഗ് സ്റ്റാർ ചോമ്പാല,നവാഗദ് അഴിയൂർ ചുങ്കം, കമ്പയിൻ ചോമ്പാല എന്നീ ടീം അംഗങ്ങൾ പങ്കെടുത്തു
വിത്യസ്ത ആശയധാരകളിൽ ഉള്ളവർ ആണെങ്കിലും സ്പോർട്‌സ് രംഗത്തെ സൗഹാർദ്ദവും മാനവികതയും കാത്തു സൂക്ഷിക്കുന്ന അഴിയൂരിലെ ക്ലബ്ബുകളുടെ സൗഹൃദം ഹൃദയത്തിൽ സൂക്ഷികുന്നു എന്ന് സ്നേഹാദരം ഏറ്റുവാങ്ങി നിഖിൽ കാളിയത്ത് പറഞ്ഞു.