പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷം ഗംഭീര വിജയപ്രദം ആക്കുന്നതിനായി വിവിധ ഉപസമിതികൾ രൂപീകരിച്ചു. സിക്രട്ടറി ഷാജി കൊള്ളുമ്മൽ, സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ഒ.വി സുഭാഷ് അധ്യക്ഷത വഹിച്ചു അനിൽ ബാബു, സി.വി.രാജൻ പെരിങ്ങാടി, സുധീർ കോളോത്ത്, വി. കെ അനീഷ് ബാബു, പവിത്രൻ കുലോത്ത്, ടി.രമേശൻ, സത്യൻ കോമത്ത്, സി.എച്ച് പ്രഭാകരൻ, പി.പ്രദിപൻ, സുജിൽ ചോലോട്ട്,എന്നിവർ പ്രസംഗിച്ചു.
പരേതരായ രവീന്ദ്രൻ, നാരായണി അമ്മ,കുഞ്ഞിമാതുഅമ്മ,ഹേമചന്ദ്രൻ, ഡോ മൻമോഹൻ സിങ്, എം.ടി.വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അനേകം ഭക്തർ ഭക്തജനസംഗമത്തിൽ പങ്കെടുത്തു.