മയ്യഴി മുണ്ടോക്ക് ശ്രീഹരീശ്വര ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ഉത്സവത്തിന് കൊടിയേറി.

 


മയ്യഴി: മുണ്ടോക്ക് ശ്രീഹരീശ്വര ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശി ഉത്സവത്തിന് കൊടിയേറി.

എളമ്പുലക്കാട് ആനന്ദ് നമ്പൂതിരി കാർമ്മികത്വം വഹിച്ചു. കലവറ നിറയ്ക്കൽ, ഭജന, നൃത്തനൃത്ത്യങ്ങൾ എന്നിവയുണ്ടായി. 8 ന് വൈകുന്നേരം കാഴ്‌ച ശീവേലി, 8.30 ന് നിവേദ്യം വരവ്, 9.30 ന് നൃത്ത നൃത്ത്യങ്ങൾ, ഒമ്പതിന് രാവിലെ 11.30 ന് അയ്യപ്പ സ്വാമിക്ക് നെയ്യഭിഷേകം, 12.30 ന് പ്രസാദ ഊട്ട്, രാത്രി എട്ടിന് നിവേദ്യം വരവ്, 9.30 ന് ദേശ വാസികളുടെ കലാ പരിപാടികൾ, 10 ന് വൈകുണ്ഠ ഏകാദശി നാളിൽ വൈകുന്നേരം നാദസ്വരം, ചെണ്ടമേളം, ഭജന തുടർന്ന് 6.30ന് രഥോത്സവം, 11 ന് രാവിലെ സോപാന സംഗീതം, പത്തിന് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് തുടർന്ന് കൊടിയിറക്കം.

വളരെ പുതിയ വളരെ പഴയ