വടകര : കഞ്ചാവുമായി പിടിയിലായ യുവാവിന് അഞ്ചു വർഷം കഠിന തടവും 20,000 രൂപ പിഴയും. കോഴിക്കോട് കൊളത്തറ മോഡേണ്‍ ബസാറില്‍ കല്ലുവെട്ടില്‍ കുഴി എരഞ്ഞിക്കല്‍ യാസർ അറാഫത്തിനെ (32)യാണ് വടകര എൻ.ഡി.പി.എസ്.സ്പെഷ്യല്‍ ജഡ്ജ് വി.ജി. ബിജു ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2019 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം. കസബ എം.എം. അലി റോഡില്‍ പഴയ ഡേവിസണ്‍ തിയേറ്ററിന് മുൻ വശത്തു നിന്നും രണ്ടു ബാഗുകളിലായി സൂക്ഷിച്ച 14 കിലോ 750 ഗ്രാം കഞ്ചാവുമായി കസബ പോലീസാണ് അറാഫത്തിനെ അറസ്റ്റ് ചെയ്തത്. പ്രോസിക്ക്യൂഷന് വേണ്ടി ഇ.വി. ലിജീഷ് ഹാജരായി.