പള്ളൂർ : മാഹി, തലശ്ശേരി മേഖലയിലെ 12 വിദ്യാലയങ്ങൾ തമ്മിൽ ദുബായിൽ വച്ച് നടന്ന കായിക മാമാങ്കത്തിൽ ക്രിക്കറ്റ്, വോളിബോൾ, ടേബിൾ ടെന്നീസ്, ബാഡ്‌മിൻ്റൺ, അത്ലറ്റിക്സ് എന്നിവ ഉൾപ്പെടെയുള്ള ചാമ്പ്യൻഷിപ്പും,ഓ വറോൾ കിരീടവും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പള്ളൂർ സ്കൂൾ കരസ്ഥമാക്കി.
'എൻ്റെ വിദ്യാലയം എന്റെ അഭിമാനം 'എന്ന പേരിൽ പൂർവ്വകായികതാരങ്ങളും, പള്ളുർ സ്കൂൾ ദുബായ് അലൂമിനി അസോസിയേഷനും സംയുക്തമായി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജേതാക്കൾക്ക് ലഭിച്ച ട്രോഫികളും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും സ്കൂകൂളിന് കൈമാറി. കടൽ കടന്നെത്തിയ ട്രോഫികളും, പൂർവ്വ കായിക താരങ്ങളുമായുള്ള സംവാദവും കുട്ടികൾക്ക് നവ്യാനുഭവമായി. പൂർവ്വകായികതാരവും ദുബായ് അലൂമിനിയ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവുമായ അബ്ദുൽ അസീസ് സി പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എം.സി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഇൻ ചാർജ് ബീന എം കെ ചടങ്ങിൽ മുഖ്യ ഭാഷണം നടത്തി.
പള്ളൂർ സ്‌കൂളിൻ്റെ പ്രധാന സ്പോൺസറും പൂർവ്വ വിദ്യാർത്ഥിയുമായ ഫർദാൻ ടി കെയുടെ ആശംസാ ഭാഷണം പുതിയ തലമുറയിലെ കുട്ടികൾക്ക് ജീവിതവിജയം നേടാനുള്ള പ്രചോദനമാണെന്ന് ആശംസ പ്രഭാഷണത്തിനിടെ ആനന്ദകുമാർ പറമ്പത്ത് അഭിപ്രായപ്പെട്ടു. ഈ കായികമേളയിൽ പള്ളൂർ സ്കൂളിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിച്ച ഷെറിൻ കെ സി, പൂർവ്വ അധ്യാപകരായ എം സി ലക്ഷ്മൺ, എം ഭരതൻ, കായിക അധ്യാപകൻ പി പി അനീഷ്, കരാട്ടെ അധ്യാപകൻ സെൻസായി വിനോദ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചടങ്ങിൽ വെച്ച് മുഴപ്പിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തറവാട് ഹാപ്പി ഹോം ആൻഡ് ഡയാലിസിസ് സെന്ററിനു പൂർവ്വ വിദ്യാർത്ഥികൾ ഒരുലക്ഷം രൂപ ധനസഹായം നൽകി. പ്രെസ്തുതുത ചടങ്ങിൽ തങ്ങൾ ബാല പാഠം പഠിച്ച പള്ളൂർ നോർത്ത് എൽ പി സ്‌കൂളിന് 25000 രൂപയും സംഭാവനയായി നൽകി. എന്റെ വിദ്യാലയം എൻ്റെ അഭിമാനം എന്ന പരിപാടിയിൽ കായിക അധ്യാപകൻ സി സജീന്ദ്രൻ സ്വാഗതവും, പ്രധാന അധ്യാപിക ലളിതാ സി നന്ദിയും അറിയിച്ചു.