മാഹി: 20 ദിവസമായി അടച്ചിട്ട ഈസ്റ്റ് പള്ളൂരിലെ മാഹി ബൈപാസ് സിഗ്നൽ സിസ്റ്റം പുനഃസ്ഥാപിച്ചു.
ഡിസബർ 14ന് രാത്രിയിൽ പള്ളൂർ ബൈപാസ് സിഗ്നലിലെ ബാറ്ററികൾ മോഷണം പോയതോടെ സിഗ്നലിന്റെ പ്രവർത്തനം നിലക്കുകയായിരുന്നു. തുടർന്ന് ബൈപാസ് പാതക്ക് കുറുകെയുള്ള ചൊക്ലി-പെരിങ്ങാടി റോഡ് അടച്ചു.
മാഹിയിൽനിന്ന് ചൊക്ലി-നാദാപുരം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന, നിരന്തരം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡ് അടച്ചിട്ടതോടെ യാത്രക്കാർ ദുരിതത്തിലായിരുന്നു. എട്ട് ബാറ്ററികളാണ് മോഷണം പോയതെന്ന് സിഗ്നലിന്റെ ചുമതലയുള്ള കെൽട്രോൺ അധികൃതർ വ്യക്തമാക്കി.