മാഹി : പകുതി തകർന്ന മതിൽ അപകട ഭീഷണി ഉയർത്തുന്നു. പള്ളൂർ കൃഷി വകുപ്പ് ഓഫിസിന്റെ ചുറ്റുമതിലാണ് പകുതി തകർന്നു ഭീഷണി ഉയർത്തുന്നത്.
കാലപ്പഴക്കത്താൽ ചെരിഞ്ഞുനിൽക്കുന്ന മതിലിൻ്റെ ഒരു ഭാഗം തകർന്നു വീണിരുന്നു.
പള്ളൂർ വി.എൻ പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിന്റെ വഴിയിലേക്കാണ് മതിൽ വീണത്.
സ്‌കൂൾ സമയത്ത് വിദ്യാർഥികളും രാവിലെയും വൈകിട്ടും കായിക താരങ്ങളും സ്ഥിരമായി സഞ്ചരിക്കുന്ന വഴിയാണിത്.
ഈ വഴിയിലേക്ക് മതിൽ തകർന്നു വീണിട്ട് അത് നീക്കാനോ മതിൽ പൂർണമായും പൊളിച്ചുനീക്കി സുരക്ഷിതമാക്കാനോ അധികൃതർ ഇതുവരെയും തയാറായിട്ടില്ലെന്നാണ് ജനങ്ങളുടെ പരാതി.