അഴിയൂർ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു


അഴിയൂർ :മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി അഴിയൂർ ഷംസ്‌ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കുട്ടികളുടെ ഹരിത സഭ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ നിർവഹിച്ചു പഞ്ചായത്തിന്റെ മാലിന്യസംസ്കരണം പ്രവർത്തനം സംബന്ധിച്ച് സംസാരിക്കുകയും ചെയ്തു.പാനൽ അംഗം ആദിൽ കെ അധ്യക്ഷനായി.പഞ്ചായത്ത്‌ സെക്രട്ടറി ആർ എസ് ഷാജി സ്വാഗതം പറഞ്ഞു
 റാബിയത്തുൽ ആദവിയ ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഹരിത സഭ പാനൽ അംഗം സി ദേവ  ഹരിത സഭ പ്രാധാന്യം ലക്ഷ്യം എന്നീ വിഷയത്തെക്കുറിച്ച് സംസാരിച്ചു.

 ജർമനിയിൽ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റ് ഒലിവർ ബാർബഡോസിൽ നിന്നുള്ള ജേർണലിസ്റ്റ് ഗബ്രിയേല , ഡോ അസ്‌കർ അതിഥികളായി എത്തി  കുട്ടികളോട്  സംവദിച്ചു.തുടർന്ന്  സ്കൂൾ തല അവതരണങ്ങൾ നടന്നു.  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം, വീടുകൾ സ്ഥാപനങ്ങൾ പൊതുയിടങ്ങൾ എന്നിവ വളരെ കാര്യക്ഷമമായി വിലയിരുത്തൽ നടത്തിയാണ് വിദ്യാർത്ഥികൾ  റിപ്പോർട്ട് തയ്യാറാക്കിയത്. സ്കൂൾ തല അവതരണത്തിനു ശേഷം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ രമ്യ കരോടി മറുപടി പ്രസംഗം നടത്തി. 

പഞ്ചായത്തിനോട് കുട്ടികൾ  വിവിധ ചോദ്യങ്ങളും ഉന്നയിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനീർ കുമാർ കുട്ടികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി. അതിനുശേഷം പാനൽ അംഗങ്ങൾ ഹരിത സഭയെ വിലയിരുത്തി സംസാരിച്ചു. തുടർന്ന് പങ്കെടുത്ത മുഴുവൻ വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടന്നു. പഞ്ചായത്തിലെ 14 വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും ഹരിത സഭയിൽ പങ്കെടുത്തു.പഞ്ചായത്ത് മെമ്പർമാർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ,  ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി  എന്നിവർ പങ്കെടുത്തു.
വളരെ പുതിയ വളരെ പഴയ